Begin typing your search...

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കം; പി.സി. ചാക്കോ മുഖ്യമന്ത്രിയെ കണ്ടു

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കം; പി.സി. ചാക്കോ മുഖ്യമന്ത്രിയെ കണ്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പി.യിൽ നീക്കങ്ങൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഇക്കാര്യങ്ങൾ സംസാരിച്ചു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടി നീക്കം. എന്നാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എം.എൽ.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ.

തോമസ് കെ. തോമസിനെ ഒരുവർഷത്തേക്കെങ്കിലും മന്ത്രി പദവിയിൽ നിർത്തണമെന്ന് എൻ.സി.പി.യുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയർത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ എം.എൽ.എ. സ്ഥാനവും ഒഴിയുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാർട്ടിയെ തലവേദനയിലാക്കുന്നു. വിഷയത്തിൽ അന്തിമതീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും റിപ്പോർട്ടുകളുണ്ട്.

മന്ത്രിസ്ഥാനം മാറ്റുന്നത് സംബന്ധിച്ച വിലയിരുത്തലുകൾക്കായി കഴിഞ്ഞദിവസം ജില്ലാ അധ്യക്ഷന്മാരുടെ യോഗം കൊച്ചിയിൽ വിളിച്ചുചേർത്തിരുന്നു. അതിൽ ഒൻപത് ജില്ലകളിൽനിന്നുള്ള അധ്യക്ഷന്മാരും ശശീന്ദ്രനെ മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചത്.

WEB DESK
Next Story
Share it