Begin typing your search...

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി;9 യാത്രക്കാർക്കു പൊള്ളലേറ്റു, ട്രാക്കിൽ 3 മൃതദേഹം

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി;9 യാത്രക്കാർക്കു പൊള്ളലേറ്റു, ട്രാക്കിൽ 3 മൃതദേഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിൻറെ ഡി 2 കമ്പാർട്ട്‌മെൻറിൽ വെച്ച് മണ്ണെണ്ണ സ്‌പ്രേ ചെയ്ത് തീ കത്തിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ തീ കൊളുത്തിയയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികർക്ക് നേരെ തീ കൊളുത്തിയത്. ഡി വൺ കമ്പാർട്ട്‌മെന്റിലെ യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ പെട്രോളൊഴിച്ച് സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂര് വച്ചാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ ഒമ്പത്‌പേർക്ക് പൊള്ളലേറ്റിരുന്നു.പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശഷുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഇതിൽ ബേബി മെമ്മോറിയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രിൻസ് എന്ന യാത്രക്കാരന്റെ നില ഗുതുതരമാണെന്നാണ് വിവരം.

തലശേരി സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത് തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കും പരിക്കേറ്റു. കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച മട്ടന്നൂർ സ്വദേശിയായ റാസിഖ് കൂടെയുള്ള രണ്ട് പേരെ കാണാനില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം തീ കൊളുത്തിയ ആൾ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയ ശേഷം ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ അറിയിക്കുന്നത്. ഇയാൾ ചുവന്ന തൊപ്പി വെച്ചിരുന്നതായും നാട്ടുകാർ വ്യക്തമാക്കി.

Ammu
Next Story
Share it