Begin typing your search...

'തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു'; നേതൃത്വം അംഗീകരിച്ചില്ലെന്ന് കൊടിക്കുന്നിൽ

തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു; നേതൃത്വം അംഗീകരിച്ചില്ലെന്ന് കൊടിക്കുന്നിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാവേലിക്കരയിൽ മത്സരത്തിനൊരുങ്ങാൻ പാർട്ടി നിർദേശിച്ചെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു. പക്ഷേ, നേതൃത്വം അംഗീകരിച്ചില്ലെന്നും മത്സരത്തിനൊരുങ്ങാൻ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

23-നു കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നൽകുന്ന സമരാഗ്നിയോടെ തിരഞ്ഞെടുപ്പു പ്രവർത്തനം സക്രിയമാകും. 28-നു ചെങ്ങന്നൂരിൽ പാർലമെന്റ് മണ്ഡല നേതൃയോഗത്തിൽ തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും. ഒൻപതുതവണ മത്സരിച്ച കൊടിക്കുന്നിൽ ഏഴുപ്രാവശ്യം ജയിച്ചു. മാവേലിക്കര മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേത് ഹാട്രിക് ജയമായിരുന്നു. അതിനുമുൻപ് അടൂർ മണ്ഡലത്തിൽനിന്നാണ് ആറുതവണ മത്സരിച്ചത്.

WEB DESK
Next Story
Share it