Begin typing your search...
പികെ ശശിക്കെതിരെ പാർട്ടി നടപടി തുടരുന്നു ; തെരഞ്ഞെടുക്കപ്പെട്ട രണ്ട് പദവികളിൽ നിന്ന് കൂടി നീക്കി
പാർട്ടി നടപടി നേരിട്ട പികെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി.പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്.
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെ എന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റിന്റെ തീരുമാനം. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആവും.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പികെ ശശിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. നേരത്തെ പികെ ശശിക്ക് നേരെ എടുത്ത അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്ന് നീക്കം ചെയ്യാനായിരുന്നു തീരുമാനം.
Next Story