Begin typing your search...

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, മൂന്ന് ദിവസം തുടരും

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, മൂന്ന് ദിവസം തുടരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തൽ.

ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന കോൺക്രീറ്റ് പില്ലർ തകർന്നതിനെ തുടർന്നാണ് ഷട്ടർ തുറന്നതെന്നാണ് വിവരം.

ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റർമാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ പൊന്തിപ്പോയത്.

Ammu
Next Story
Share it