Begin typing your search...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മകന് ജർമൻ പൗരത്വമുണ്ടെന്ന് രാഹുലിന്റെ അമ്മ ഉഷ കുമാരി നേരത്തെ വാദിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിൻറെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കേസിൽ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നതാണ് നീളുന്നത്. ഇന്നലെ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്നും ഇരുവരും പോലിസിനെ അറിയിച്ചത്. ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിന്റെ സഹോദരിക്കുമെതിരെ നിലവിൽ പരാതിക്കാരി മൊഴി നൽകിയിട്ടില്ല. അതിനാൽ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവർക്കും എതിരെയും കേസ് എടുത്തേക്കും.

WEB DESK
Next Story
Share it