Begin typing your search...

പന്തീരംകാവ് ഗാർഹിക പീഡനം; കേസ് അവസാനിപ്പിക്കാൻ യുവതി ഒപ്പിട്ടു നൽകിയെന്ന് പ്രതിഭാഗം വക്കീൽ

പന്തീരംകാവ് ഗാർഹിക പീഡനം; കേസ് അവസാനിപ്പിക്കാൻ യുവതി ഒപ്പിട്ടു നൽകിയെന്ന് പ്രതിഭാഗം വക്കീൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് വച്ച് പരാതിക്കാരി കേസ് തീർക്കാനുള്ള രേഖകൾ ഒപ്പിട്ട് തന്നുവെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതി ഭാഗം വക്കീൽ. രഹസ്യമൊഴി രേഖപ്പെടുത്തിയത് കേസിനെ ബാധിക്കില്ലെന്നും പ്രതിഭാ​ഗം വക്കീൽ പറഞ്ഞു.

പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണം. പരാതിക്കാരിക്ക് പരിക്ക് പറ്റിയെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ രീതിയിൽ അന്വേഷിച്ചിരുന്നുവെങ്കിൽ പൊലീസിനെതിരെ പോലും നടപടി ഉണ്ടാവില്ലായിരുന്നു.

കഴിഞ്ഞ 29നാണ് അഫിഡവിറ്റ് യുവതി ഒപ്പ് വച്ചത്. അതിന് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും പ്രതിഭാ​ഗം വക്കീൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കേസിലെ മൊഴി മാറ്റി യുവതി രംഗത്തെത്തിയിരുന്നു. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളിയ യുവതി, താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുൽ നിരപരാധിയാണെന്നുമാണ് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

WEB DESK
Next Story
Share it