Begin typing your search...

അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങി; പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു

അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങി; പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിൽ അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ, ഐപി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുമെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആറ് ദിവസമായി വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലായിരുന്നു.

വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം കോളേജ് ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. എസ്എഫ്ഐയുടെയും വിദ്യാർത്ഥി ഐക്യവേദിയുടെയും നേതൃത്തിലായിരുന്നു പ്രതിഷേധങ്ങൾ. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കോളേജ് ഡയറക്ടറും പ്രിൻസിപ്പാളും കെ രാധാകൃഷ്ണനെ നേരിൽ കണ്ടതിനെ തുടർന്നാണ് അദ്ദേഹവും ജില്ലാ കളക്ടറും വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

WEB DESK
Next Story
Share it