Begin typing your search...

പാലക്കാട് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

പാലക്കാട് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ചെർപ്പുളശേരിയിൽ മിന്നൽ ചുഴലി അടിച്ച് വീശിയതിനെ തുടർന്ന് വ്യാപക നഷ്ടം. 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. എന്നാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വൈദ്യുതി പൂർണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ചെർപ്പുളശേരി ചളവറ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ കീഴിലുള്ള കൂറ്റൻ തേക്ക് മരങ്ങളും കടപുഴകി വീണു. മരം വീണതിനെ തുടർന്ന് രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്കൂട്ടറുകളും തകർന്നു.

ചളവര കുബേര ക്ഷേത്രത്തിന് മുകളിലേക്കും മരം വീണു. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി. മരം വീണ് വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഇവ മാറ്റാനുള്ള നടപടികളും തുടങ്ങി.

WEB DESK
Next Story
Share it