Begin typing your search...

പാലക്കാട് ആവേശം തീർത്ത് മുന്നണികൾ ; പരസ്യ പ്രചാരണം അവസാനിച്ചു

പാലക്കാട് ആവേശം തീർത്ത് മുന്നണികൾ ; പരസ്യ പ്രചാരണം അവസാനിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആവേശക്കടൽ തീർത്ത കൊട്ടിക്കലാശത്തോടെ പാലക്കാട് ഉപതെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ബസ്​ സ്റ്റാൻഡ്​ കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്.

പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ്​ കൊട്ടിക്കലാശത്തിലും ദൃശ്യമായത്​. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.



കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി. സരിന്റെ പുറത്തുപോക്കും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാ​ട്ടെ പരസ്യ പ്രചാരണം ഇതോടെ​ അവസാനിച്ചിരിക്കുകയാണ്​.

വൈകിട്ടോടെ ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കി. അണികൾക്ക് ആവേശം പകർന്ന് സ്ഥാനാർഥികളും മുന്നണി നേതാക്കളുമെല്ലാം പ്രചാരണത്തിനു മുൻനിരയിലുണ്ടായിരുന്നു.

WEB DESK
Next Story
Share it