Begin typing your search...

പാലക്കാട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ

പാലക്കാട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് കണ്ണനൂരിൽ കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ​ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയിൽ ​ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ​ഗണേശന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 10.30 ഓടെയാണ് പാലക്കാട് കണ്ണന്നൂരിൽ വച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതികൾ വെട്ടിയത്. കണ്ണനൂര്‍ ടൗണിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്ക് കാറിലും ബൈക്കിലുമായി ആയുധങ്ങളുമായെത്തിയായിരുന്നു സംഘം ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന പത്തോളം പേര്‍ ചിതറിയോടിയെങ്കിലും നാലു പേര്‍ക്ക് വെട്ടേറ്റിരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞത്. പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി ഈ സംഘം

തര്‍ക്കിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു. വെട്ടേറ്റ നാലു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

WEB DESK
Next Story
Share it