Begin typing your search...

'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം'; ഫ്ലക്സ് ബോർഡുകൾ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം; ഫ്ലക്സ് ബോർഡുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനമാണെന്നു ഫ്‌ലക്‌സ് ബോർഡ്. നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അർപ്പിച്ചും നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ജോസ് കെ.മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിൽ സിപിഎം കൗൺസിലറായ ബിനുവിനെ ഇന്നലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു.

പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ലക്‌സ്. കൊട്ടാരമറ്റം, ജനറൽ ആശുപത്രി ജംക്ഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ലക്‌സ് ബോർഡുകൾ വച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു ഈ കൗൺസിലിൽ പാർട്ടി ചിഹ്നത്തിൽ പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗം കൂടിയാണ്.

മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തിൽ വരെ സമ്മർദം ചെലുത്തിയിരുന്നു. കേരള കോൺഗ്രസ് (എം) തന്റെ നഗരസഭ അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ധരിച്ച് ബിനു പ്രതിഷേധിച്ചിരുന്നു.

WEB DESK
Next Story
Share it