Begin typing your search...

നെല്ല് സംഭരണ പ്രതിസന്ധി: കളക്ട്രേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കർഷകർ

നെല്ല് സംഭരണ പ്രതിസന്ധി: കളക്ട്രേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കർഷകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കുട്ടനാട്ടെ കർഷകർ. നെല്ലുമേന്തി കലക്ടറേറ്റിലേക്ക് മാര്ച്ച നടത്തിയ കർഷകർ പ്രധാന കവാടം ഉപരോധിച്ചു. മന്ത്രിമാരെ വഴിതടയുന്നത് ഉൾപ്പെടെ സമരപരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.

രണ്ടാം കൃഷിയിൽ വിളവിറക്കിയ നെല്ല് മുഴുവൻ പാടശേഖരങ്ങളിൽ മഴയും വെയിലുമേറ്റ് നശിക്കുന്ന സ്ഥിതിയായപ്പോഴാണ് സമരം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. നെല്ല് എടുക്കാനാളില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പെയെടുത്തും സ്വർണം പണയം വെച്ചുമെല്ലാം കൃഷിയിറക്കിയ കർഷകർ ദുരിതത്തിന്‌റെ നടുക്കടലിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്ടിലായിരുന്നു കർഷകർ സമരം നടത്തിയിരുന്നത്. പ്രശ്‌നം പരിഹരിക്കാൻ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. മില്ലുടമകളുമായി ചർച്ചക്ക് മുൻകൈ എടുക്കേണ്ട കൃഷി മന്ത്രി പി പ്രസാദ് കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ഹൈദരാബാദിൽ തന്നെ തുടരുകയാണ്. നാട്ടിൽ തിരിച്ചെത്തിയിട്ടും മന്ത്രി തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെയാണ് നെല്ലുമേന്തി കർഷകർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്.



Elizabeth
Next Story
Share it