Begin typing your search...

മിന്നൽ വേഗത്തിൽ റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി അകത്താക്കി

മിന്നൽ വേഗത്തിൽ റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി അകത്താക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം വീണ്ടും.കഴിഞ്ഞ ദിവസം മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട പാടെ തകർത്തു. എസ്​റ്റേ​റ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർത്തിരുന്നു.

ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും എസ്​റ്റേ​റ്റിൽ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് കടന്നത്. അതേസമയം കാട്ടാന അപകടകാരിയല്ലെന്നും തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും മ​റ്റ് ഉൽപ്പന്നങ്ങളും നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കഴിഞ്ഞ ദിവസവും ലോക്കാട് എസ്‌​റ്റേ​റ്റിൽ കാട്ടാന എത്തുകയും കട തകർത്ത് മൂന്ന് ചാക്ക് അരി അകത്താക്കിയതിന് ശേഷമാണ് മടങ്ങിയത്. പാമ്പൻമലയിലെ ചില പ്രദേശങ്ങളിൽ നാശനഷ്ടം വരുത്തിയ പടയപ്പ തിരികെ മൂന്നാർ ഭാഗത്തേക്ക് വരുന്നതിനിടെ പ്രധാന പാതകളിലും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് വീണ്ടും കാട്ടാന നാശനഷ്ടം വരുത്തിയിരിക്കുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം. മറയൂർ മേഖലയിൽ ഏകദേശം ഒന്നരമാസത്തോളം കഴിഞ്ഞതിനുശേഷമാണ് പടയപ്പ വീണ്ടും ഇവിടെ നാശനഷ്ടം വരുത്തിയിരിക്കുന്നത്.

WEB DESK
Next Story
Share it