Begin typing your search...

'പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുർബലപ്പെടുത്തി'; പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്ന് പി സരിൻ

പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുർബലപ്പെടുത്തി; പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്ന് പി സരിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ രംഗത്ത്. വിഡി സതീശനാണ് സംഘടന സംവിധാനം ദുർബലപ്പെടുത്തിയത്. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ തുറന്നടിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട.

ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സാധാരണക്കാരായ പ്രവർത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോൺഗ്രസിൻറെ രീതി. കാര്യങ്ങൾ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാർട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉൽപാർട്ടി ജനാധിപത്യത്തെ തകർത്തു. 2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ ആസ്വഭാവികത ഉണ്ടായിരുന്നു.

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളിൽ ഭരണ പക്ഷത്തിന് കൂടെ ചേർന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. ബിജെപി അപകടം അല്ല സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്നത് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിൻറെ ഗുണം ബിജെപിക്കാണെന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.

WEB DESK
Next Story
Share it