Begin typing your search...

ഒആർ കേളു പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പ്രതിപക്ഷ നേതാക്കളും

ഒആർ കേളു പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പ്രതിപക്ഷ നേതാക്കളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

പിണറായി സർക്കാരിൽ വയനാട്ടിൽ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആർ കേളു. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. സത്യപ്രതിജ്ഞ കാണാൻ കുടുംബവും കൂടെയെത്തി. മാനന്തവാടി എംഎൽയായ കേളുവിന് പട്ടിക ജാതി പട്ടിക വർഗ വകുപ്പാണ് ലഭിക്കുക.

WEB DESK
Next Story
Share it