Begin typing your search...

ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ

ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജു ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപം അടിച്ചു തകർത്തത്.

അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സിപിഎമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിക്കുന്നു.

WEB DESK
Next Story
Share it