റോഡില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍
യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. എറണാകുളം മുടിയ്ക്കല്‍ സ്വദേശി അജാസ് ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ചയാണ് ഇയാള്‍ റോഡില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയത്. ബസ്സില്‍ വച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്.
അതേസമയം, ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11 നാണ് ടെക്നോപാര്‍ക്കില്‍ ജോലിക്ക് വരുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.