Begin typing your search...

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്ന്  എൻഎസ്എസ് ജനറൽ സെക്രട്ടറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. ഗണപതി ക്ഷേത്രത്തിലെത്തി പ്രാർഥിക്കണമെന്നാണു കരയോഗങ്ങൾക്ക് ഇന്നലെ നൽകിയ സർക്കുലറിൽ പറയുന്നത്.

നൽകിയിരുന്നു. വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ ഒരു നടപടിയും ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു.


തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിനാണ് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെയുള്ള നാമജപ ഘോഷയാത്ര. അതേസമയം വിവാദ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും.


ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസം എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻഎസ്എസിന്റെ ആവശ്യത്തെ നിസ്സാരവൽക്കരിച്ചുള്ള നിലപാടാണു സിപിഎമ്മിൽ നിന്നടക്കം ഉണ്ടായത്. ഇതോടെയാണു വിഷയത്തിൽ നിലപാടു കടുപ്പിച്ച് എൻഎസ്എസ് മുന്നോട്ടുപോകുന്നത്.


WEB DESK
Next Story
Share it