സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ല; യെച്ചൂരി
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോലീസ് അന്വേഷണം നടക്കുന്നു. കേസ് നിലവിലുണ്ട്. ബിജെപിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയുംപോലെ ഒരു വ്യക്തിക്കെതിരെ നീങ്ങാന്‍ ഞങ്ങള്‍ പോലീസിനോട് നിര്‍ദേശിക്കാറില്ല. എന്നാല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെക്കുറിച്ച് ചോദിക്കൂ. മരണ സര്‍ട്ടിഫിക്കറ്റിന്റെയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും ഏതെങ്കിലും കോളേജിലുള്ള എസ്എഫ്.ഐക്കാരെക്കുറിച്ചും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് എങ്ങനെ അറിയാന്‍ കഴിയും. മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. എന്നാല്‍ നിയമം ലംഘിച്ച കേസെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.