Begin typing your search...

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കൂടാതെ പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നെ ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും പറഞ്ഞ ​ഗവർണർ, തന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി നിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും എസ്.എഫ്.ഐക്കാര്‍ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

"താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ്. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്‌നങ്ങളുണ്ടാകും. എന്നിരുന്നാലും സംസ്ഥാനത്തെ പോലീസ് സംവിധാനം മികച്ചതാണ്. ഒരുകാരണവശാലും താന്‍ പോലീസിനെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് താന്‍ മൂന്ന് സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍, മൂന്നാമത് അക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പോലീസ് ഇടപെട്ടത്. അതും താന്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍" ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it