Begin typing your search...

സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണം, യുഡിഎഫിലും കോൺഗ്രസിലും ആശയക്കുഴപ്പമില്ലെന്ന് വി.ഡി സതീശൻ

സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണം, യുഡിഎഫിലും കോൺഗ്രസിലും ആശയക്കുഴപ്പമില്ലെന്ന് വി.ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോളാർ ലൈംഗിക ആരോപണത്തിൽ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ യുഡിഎഫിലോ കോൺഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന പൊലീസിൻറെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കി മിനുക്കി മുഖം കൂടുതൽ വികൃതമാക്കരുതെന്നും നിപ ചികിത്സ പ്രോട്ടോക്കോളിൽ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്നും സതീശൻ പറഞ്ഞു.

നിപ രോഗ ബാധ സ്ഥിരീകരിക്കാൻ സാമ്പിളുകൾ പരിശോധിക്കാൻ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതല്ല പ്രശ്‌നം. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ചികിത്സ പ്രോട്ടോക്കോൾ നിശ്ചയിക്കുന്നതിലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. അതിലൊന്നും കോൺഗ്രസ് രാഷ്ട്രീയം കലർത്തുന്നില്ല. കുറെക്കൂടി സർക്കാർ ശ്രദ്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് നിപ വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ വ്യാപകമായ പരാതികൾ വരുന്നുണ്ട്. അവ പരിശോധിച്ച് കാലത്തിനനുസരിച്ചുള്ള പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കി അത് നടപ്പാക്കണം. ഈ രീതിയിൽ അല്ല കുറെക്കൂടി നല്ലരീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് ആരോഗ്യപ്രവർത്തകർക്കിടയിൽനിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. അതിൽ പ്രത്യേകിച്ച് ഈഗോ വേണ്ട. അതിൽ രാഷ്ട്രീയം കലർത്തില്ല. സർക്കാർ ചെയ്യുന്ന നടപടികളെ പിന്തുണക്കും. ഗൗരവപരമായി കാര്യങ്ങൾ കൂറെക്കൂടി നന്നായി ചെയ്യണം- വിഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം സർക്കാർതന്നെയാണ്. ഇപ്പോൾ പുറത്തുവന്ന സിഎജി റിപ്പോർട്ടിലൂടെ പ്രതിപക്ഷ ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. 2020ലും 2023ലും സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ധവളപത്രമിറക്കിയിരുന്നു. അതിലെ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നികുതി പിരിവിൽ സർക്കാർ ഗണ്യമായി പരാജയപ്പെട്ടു. കുടിശിക പിരിച്ചെടുക്കുന്നതിൽ പരിതാപകരമാണ് സ്ഥിതി. കേരളത്തിൽ ധനപ്രതിസന്ധിയുണ്ടാകുന്നതിന് കാരണം സർക്കാർ തന്നെയാണ്. വിലവർധനവുണ്ടായിട്ടും ആനുപാതികമായ നികുതി വർധനവില്ല. സർക്കാർ തന്നത്താൻ വരുത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാൽ, സംസ്ഥാന സർക്കാർ എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റ് സർക്കാർ മറയ്ക്കാൻ ശ്രമിക്കുന്നതാണ് കേരളത്തെ വലിയ ധനപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് കാരണമായത്. പ്രതിപക്ഷത്തിൻറെ അഭിപ്രായം ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ട്. നടൻ അലൻസിയറിൻറെ വിവാദ പരാമർശത്തെയും സതീശൻ തള്ളിപറഞ്ഞു.

WEB DESK
Next Story
Share it