Begin typing your search...

ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി; യുഡിഎഫിന് ഭരണം നഷ്ടം

ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി; യുഡിഎഫിന് ഭരണം നഷ്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. വിപ്പ് നൽകിയതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം ചർച്ച ചെയ്ത കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. യുഡിഎഫിന്റെ സന്ധ്യ മനോജായിരുന്നു നഗരസഭാ ചെയർപേഴ്സൺ.

അതേസമയം, യു.ഡി.എഫ് വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ രാജു ചാക്കോ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയും 33-ാം വാർഡ് മെമ്പറുമായ ബാബു തോമസ് എന്നിവർ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണക്കുകയായിരുന്നു.

WEB DESK
Next Story
Share it