Begin typing your search...

കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ പൊലീസ് കേസ് എടുത്തില്ല

കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ പൊലീസ് കേസ് എടുത്തില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസ് എടുത്തില്ല. ഡ്രൈവർ യദു നൽകിയ പരാതിയിൽ കൻറോൺമെൻറ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിൻറെ നിഗമനം. പൊലീസിൻറെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൻറോൺമെൻറ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.

WEB DESK
Next Story
Share it