Begin typing your search...

ആത്മഹത്യാ പ്രേരണ: കുറ്റാരോപിതരായ നേതാക്കൾക്കെതിരെ തത്കാലം പാർട്ടി നടപടിയില്ല

ആത്മഹത്യാ പ്രേരണ: കുറ്റാരോപിതരായ നേതാക്കൾക്കെതിരെ തത്കാലം പാർട്ടി നടപടിയില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിൻറെ അന്വേഷണം നടക്കട്ടെയെന്ന് കോൺഗ്രസ് നേതൃത്വം. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാൽ സംസ്ഥാന സർക്കാർ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റിനും എംഎൽഎ ഐ സി ബാലകൃഷ്ണനുമെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണ കേസെടുത്തത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാവില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ നടപടി കാര്യത്തിൽ തീരുമാനം എടുക്കൂവെന്നാണ് പാർട്ടി നിലപാട്. എഐസിസി കൂടി ഇടപെട്ടാണ് വിഷയം പരിഹരിക്കാൻ ഉന്നത സമിതിയെ വെച്ചത്. സമിതി കുടുംബത്തെ കണ്ട സാഹചര്യത്തിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുന്ന സമയത്ത് കുടുംബത്തെ കാണുന്നത് ആലോചിക്കുമെന്നും നേതാക്കൾ പറയുന്നു. ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്തിൻറെ ഉദ്ഘാടനത്തിനൊക്കെ ശേഷമേ പ്രിയങ്ക വയനാട്ടിലെത്തൂ.

അതിനിടെ ഐസി ബാലകൃഷ്ണന്റേതെന്ന പേരിൽ ശുപാർശ കത്ത് പുറത്ത് വന്നു. അർബൻ ബാങ്ക് സ്വീപ്പർ പോസ്റ്റിലേക്ക് കോൺഗ്രസ് പ്രവർത്തകന്റെ മകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംഎൽഎയുടെ കത്താണ് പ്രചരിക്കുന്നത്. 2021 ജൂണിൽ നൽകിയതാണ് കത്ത്. ഇതിന് പിന്നാലെ എംഎൽഎക്കെതിരെ പദവി ദുരുപയോഗം ചെയ്തെന്ന പരാതിയുമായി സിപിഎം പൊലീസിനെ സമീപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂരാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

WEB DESK
Next Story
Share it