Begin typing your search...

എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കു: എം.വി ഗോവിന്ദൻ

എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കു: എം.വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബത്തേരിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിനല്ല, കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. വിജയന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണു പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാൻ ഗോവിന്ദനെത്തിയത്.

‘‘എൻ.എം.വിജയൻ ജീവിച്ചിടത്തോളം കാലം കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചു. കൊലപാതകത്തിനു പിന്നിൽ കോൺഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വമാണ്. കണ്ണൂരിൽ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തപ്പോൾ മാധ്യമങ്ങൾ ദിവസം മുഴുവനും ചർച്ച നടത്തി. ആത്മഹത്യയ്ക്കു പ്രേരണ നൽകിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയാണ് എന്നാരോപിച്ചായിരുന്നു ചർച്ച. ഉത്തരവാദിത്തപ്പെട്ട പാർട്ടിയെന്ന നിലയിൽ ദിവ്യയെ നവീന്റെ സംസ്കാരത്തിനു മുൻപുതന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നു മാറ്റി നിർത്തി. നവീന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ദിവ്യ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും പറഞ്ഞു.

2.10 കോടി രൂപ വിജയനു ബാധ്യതയുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ചെക്ക് കൊടുത്തതും മറ്റും വേറെ. പണം നൽകിയ നിരവധി പേർ പരാതി നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ഇവരും രംഗത്തെത്തും. കടം ഏറ്റെടുക്കുന്ന കാര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരുറപ്പും നൽകിയില്ലെന്നു കുടുംബം പറഞ്ഞു. അന്തവും കുന്തവുമില്ലാത്ത കുടുംബമെന്നാണു കെ.സുധാകരൻ പറഞ്ഞത്. വി.ഡി.സതീശൻ പറഞ്ഞത് കുടുംബം ഞങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ്. മുഴുവൻ കളവാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാർഥികളായ മൂന്നു പേരും കുടുംബത്തെ തള്ളിപ്പറഞ്ഞാണു രംഗത്തെത്തിയത്.

സിപിഎം വിജയന്റെ കുടുംബത്തിനൊപ്പമാണ്. ജീവിതത്തെ ധൈര്യപൂർവം നേരിടണമെന്നു പറഞ്ഞു. ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുക്കണം. ഇല്ലെങ്കിൽ കൂട്ട ആത്മഹത്യ ഒഴിവാക്കാൻ ആ ബാധ്യതകൾ സിപിഎം ഏറ്റെടുക്കും. ഐ.സി.ബാലകൃഷ്ണനെ കാണാനില്ല. കർണാടകയിൽ കല്യാണത്തിലാണെന്നാണു പറഞ്ഞത്. ഏത് കാട്ടിലാണെന്നാർക്കറിയാം. 15 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി പറഞ്ഞപ്പോഴാണു വിഡിയോയുമായി എംഎൽഎ രംഗത്തു വന്നത്. എംഎൽഎയ്ക്കു പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ബാലകൃഷ്ണൻ എത്രയും പെട്ടന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കണം’’– ഗോവിന്ദൻ പറഞ്ഞു.

WEB DESK
Next Story
Share it