Begin typing your search...

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായിരുന്നില്ല; ആരോപണം നിഷേധിച്ച് പ്രേമചന്ദ്രൻ

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായിരുന്നില്ല; ആരോപണം നിഷേധിച്ച് പ്രേമചന്ദ്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോളാർ അഴിമതിയിൽ എൽ.ഡി.എഫ്. നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ ഇടത് പ്രതിനിധിയായി യു.ഡി.എഫ്. നേതാക്കളുമായി ചർച്ചനടത്തിയെന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ്. യോഗം അങ്ങനെ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.ഡി.എഫ്. നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സെക്രട്ടേറിയറ്റ് നടയിൽ പ്രസംഗിച്ചുനിൽക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചത് താനറിയുന്നത്. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിൽ മുഖ്യമന്ത്രിയുടെ രാജിയില്ലാതെ സമരം ഒരുതരത്തിലും പിൻവലിക്കില്ലെന്ന് ആവേശത്തോടെ തീവ്രമായ വികാരത്തോടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർ.എസ്.പി. സെക്രട്ടറിയായിരുന്ന എ.എ. അസീസിന്റെ നിർദേശപ്രകാരം പാർട്ടി ഓഫീസിൽനിന്ന് കുറിപ്പ് ലഭിക്കുന്നത്. എ.കെ.ജി. സെന്ററിൽ അടിയന്തരമായി എത്താനായിരുന്നു നിർദേശം. പ്രസംഗം നിർത്തി എ.എ. അസീസിനൊപ്പം എ.കെ.ജി. സെന്ററിലെത്തി. അവിടെ തങ്ങൾ എത്തുമ്പോഴേക്ക് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഏകദേശം എടുത്തുകഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടിയുടെ വാർത്താസമ്മേളനം കാണാൻ എൽ.ഡി.എഫ് യോഗം നടക്കുന്ന മുറിയിൽ ടി.വി. ക്രമീകരിച്ച് അത് കാണാൻ തയ്യാറായി നിൽക്കുമ്പോഴാണ് തങ്ങൾ അവിടെ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സർക്കാരിൽനിന്ന് ഉറപ്പുകിട്ടിയെന്നും പ്രഖ്യാപനത്തിന് ശേഷം തീരുമാനം എടുക്കാമെന്നുമാണ് നിർദേശം ലഭിച്ചത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ശേഷം നടന്ന ചർച്ചകളിലെ പൊതുസമവായത്തിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമെടുത്തത്. ജോൺ മുണ്ടക്കയത്തിന്റെ ലേഖനത്തിൽ തന്റെ പേര് പരാമർശിക്കപ്പെട്ടത് വളരെയധികം നിർഭാഗ്യകരമാണ്. യു.ഡി.എഫ്. നേതൃത്വവുമായി ഒരു ലെയ്സൺ ബന്ധവുമുണ്ടായിരുന്ന ആളല്ല താൻ. ഒരു തരത്തിലുള്ള ഇടപെടലും സർക്കാരുമായോ യു.ഡി.എഫ്. പ്രതിനിധികളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്താൻ എൽ.ഡി.എഫ്. നിയോഗിച്ചിട്ടില്ല. എന്തുകൊണ്ടാണ് അത്തരത്തിലൊരു പരാമർശം വന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോൺ മുണ്ടക്കയത്തിന് ആരെങ്കിലും തെറ്റായ വിവരം നൽകിയതാണോയെന്ന് അറിയില്ല. ജോൺ ബ്രിട്ടാസ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് ജോൺ മുണ്ടക്കയം നേരത്തെ തന്നോട് പറഞ്ഞിരുന്നു. അതിനപ്പുറത്ത് സമരം അവസാനിപ്പിക്കാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച് ഒരു ധാരണയും വ്യക്തതയും തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it