Begin typing your search...

ഗോഡ്‌സെയെ പ്രകീർത്തിച്ച് എൻഐടി അധ്യാപികയുടെ പ്രസ്താവന; അപമാനകരമെന്ന് മന്ത്രി

ഗോഡ്‌സെയെ പ്രകീർത്തിച്ച് എൻഐടി അധ്യാപികയുടെ പ്രസ്താവന; അപമാനകരമെന്ന് മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി പ്രഫസർക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻറെ ഫേസ്ബുക്ക് കമൻറ് അപമാനകരമാണെന്നും ഗോഡ്‌സെയെ മഹത്വവത്കരിച്ച അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്നും മന്ത്രി പ്രതികരിച്ചു.

വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു. അതേസമയം ഗോഡ്‌സയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻറിട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസ്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമർശം.

WEB DESK
Next Story
Share it