Begin typing your search...

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് എൻഐടി അറിയിച്ചിരിക്കുന്നത്. കൂടാതെ ഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ' എന്നായിരുന്നു അവരുടെ കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

WEB DESK
Next Story
Share it