Begin typing your search...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻഎസ്എഫ്ഐ നേതാവ് അബിൻ സി.രാജ് കസ്റ്റഡിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻഎസ്എഫ്ഐ നേതാവ് അബിൻ സി.രാജ് കസ്റ്റഡിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാജ സർ‌ട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻഎസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജ് പൊലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം പൊലീസിന് പിടികൂടാനായി. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെവ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിന്‍ സി.രാജും പിടിയിലാകുന്നത്.

ഇയാൾ മാലിദ്വീപിലായിരുന്നെന്നാണ് വിവരം. രണ്ടുലക്ഷം രൂപ നിഖിൽ തോമസിൽ നിന്നും വാങ്ങിയാണ് അബിൻ സി.രാജ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. എറണാകുളത്തെ ഓറിയോൺ എന്ന എജൻസി വഴിയാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

WEB DESK
Next Story
Share it