Begin typing your search...
വനിത നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കളുടെ സംഘടന കുറ്റാരോപിതർക്കൊപ്പമെന്ന് ഡബ്ല്യു.സി.സി
വനിത നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കളുടെ സംഘടനക്കെതിരെ ഡബ്ല്യു.സി.സി രംഗത്ത്. പരാതി ഗുരുതരവും ആശങ്കാജനകവുമാണെന്നാണ് ഡബ്ല്യു.സി.സി പറയുന്നത്. മാത്രമല്ല ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിത നിർമാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നതായും വ്യക്തമാക്കി.
പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടന നേതാക്കളെ കുറിച്ചാണെന്നും അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിൻ്റെ തെളിവുകൂടിയാണിതെന്നും ഡബ്ല്യു.സി.സി ആരോപിച്ചു.
Next Story