Begin typing your search...
കൊല്ലത്ത് നവവധു തൂങ്ങി മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
കടയ്ക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പ് ശ്രുതി അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തിരുന്നു.
ഭർതൃവീട്ടിലായിരുന്ന ശ്രുതിയെ ഞായറാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
Next Story