Begin typing your search...

വീണ്ടും സർവീസ് തുടങ്ങി നവകേരള ബസ്

വീണ്ടും സർവീസ് തുടങ്ങി നവകേരള ബസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ട് ദിവസമായി ആളില്ലാത്തതിനാല്‍ നി‌ർത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്ന് രാവിലെയാണ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. വെറും എട്ട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്.


യാത്രക്കാരില്ലാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബസ് സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് നവകേരള ബസ് സ‌ർവീസ് നടത്തുന്നതെന്ന് ആളുകള്‍ പറയുന്നു. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിലാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ‌ർവീസ് മുടങ്ങിയതെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു.


എയർകണ്ടിഷൻ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാർജർ സൗകര്യങ്ങള്‍ക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.


സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ സ‌ർവീസ് തുടങ്ങിയത്.


നവകേരള യാത്രയ്‌ക്ക്‌ ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സ‌ർവീസ് ആരംഭിച്ചത്. അന്ന്‌ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിള്‍ സീറ്റാക്കിയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവ‌ർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സ‌ർവീസ് ആരംഭിച്ചത്.

WEB DESK
Next Story
Share it