നവകേരള സദസ് മലപ്പുറത്ത്: 3 ദിവസംകൊണ്ട് കോഴിക്കോട് നിന്ന് ലഭിച്ചത് 45,897 പരാതികൾ
നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിൽ. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂർ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂർ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ബേപ്പൂരിൽ നടന്ന പരിപാടിയോടെ നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ സമാപനമായി. ജില്ലയിൽ മൂന്നുദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാംദിവസം 16,048-ഉം മൂന്നാംദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.
പേരാമ്പ്ര 4316, നാദാപുരം 3985, കുറ്റ്യാടി 3963, വടകര 2588, ബാലുശ്ശേരി 5461, കൊയിലാണ്ടി 3588, എലത്തൂർ 3224, കോഴിക്കോട് നോർത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂർ 3399 എന്നിങ്ങനെയാണ് മണ്ഡലംതിരിച്ചുള്ള കണക്ക്.