Begin typing your search...

വിചിത്ര ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്ത് നാസ

വിചിത്ര ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്ത് നാസ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

1600 അടി നീളവും 500 അടി വീതിയുമുള്ള വിചിത്ര ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്ത് നാസ. ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങുമായി വലുപ്പത്തിൽ താരതമ്യപ്പെടുത്താവുന്ന ഛിന്നഗ്രഹത്തിന് ഒരു സിഗാർ പോലെ നീണ്ട ഘടനയാണ്.

2011 എജി 5 എന്നു പേര് കൊടുത്തിട്ടുള്ള ഈ ഛിന്നഗ്രഹത്തിന്റെ ചിത്രം ദക്ഷിണ കലിഫോർണിയയിലെ നാസ സ്ഥാപനമായ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഗോൾഡ്സ്റ്റോൺ ടെലിസ്കോപ് സംവിധാനത്തിലാണ് പതിഞ്ഞത്. ഇതിനെ 2011ൽ തന്നെ കണ്ടെത്തിയിരുന്നു.

ഭൂമിയുമായി സാമീപ്യം പുലർത്തുന്ന രീതിയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ള 1040 ഛിന്നഗ്രഹങ്ങളിൽ ഇതാണ് ഏറ്റവും നീളമുള്ളതെന്ന് നാസ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ഭൂമിയിൽ നിന്ന് 11 ലക്ഷം കിലോമീറ്റർ അകലെവരെ ഇതെത്തിയിരുന്നെന്നും സ്ഥിരീകരണമുണ്ട്. വളരെ കുറഞ്ഞ വേഗത്തിൽ ഈ ഛിന്നഗ്രഹം സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ട്. 9 മണിക്കൂറെടുത്താണ് ഓരോ കറക്കവും പൂർത്തിയാകുന്നത്.

Elizabeth
Next Story
Share it