Begin typing your search...

മത്സ്യത്തൊഴിലാകളെ സംരക്ഷിക്കും, 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ; വൻ വാഗ്ദാനങ്ങളുമായി മോദി തിരുവനന്തപുരത്ത്

മത്സ്യത്തൊഴിലാകളെ സംരക്ഷിക്കും, 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ; വൻ വാഗ്ദാനങ്ങളുമായി മോദി തിരുവനന്തപുരത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം കാട്ടാക്കടയിലെ പൊതുസമ്മേളന വേദിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

മോദി പറഞ്ഞ വാക്കുകൾ

ചൈത്ര നവരാത്രിയുടെയും വിഷുവിന്റെയും ഈ പരിപാവന വേളയിൽ പത്മനാഭസ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും ഈ നാട്ടിലെത്താൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ നാട്ടിലാണ് ശ്രീനാരായണ ഗുരുവിന്റയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയുമൊക്കെ പാദസ്പർശമുണ്ടായത്. ഇന്നലെയാണ് വിഷു ആഘോഷിച്ചത്. ഇത് മലയാളികൾക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്. ഇന്നലെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപിയുടെ പ്രതിജ്ഞാ പത്രം എന്നാൽ മോദിയുടെ ഗ്യാരണ്ടി എന്നാണർത്ഥം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും എന്നാണ് മോദിയുടെ ഗ്യാരണ്ടി.

ഭാരതം അന്താരാഷ്ട്ര നിലവാരമുള്ള നാടായി മാറുമെന്നാണ് മോദിയുടെ ഗ്യാരണ്ടി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പോലുള്ള ആതിഹാസിക നേട്ടങ്ങൾ കരസ്ഥമാക്കും. പ്രധാനമന്ത്രി കിസാൻ സമ്മാനനിധി മുഖേന കർഷകർക്കുള്ള ധനസഹായം തുടരും. രാജ്യത്തെ മൂന്ന് കോടി പാവപ്പെട്ടവർക്ക് പുതിയ വീട് നിർമിച്ച് കൊടുക്കും. 70 വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. രാജ്യത്തെ പത്ത് കോടി സഹോദരിമാർക്ക് ഐടി, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകും. ബിജെപിയുടെ വികസന പദ്ധതിയിൽ കേരളത്തിലെ വിവിധ മേഖലയിലുള്ള ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മഹത്തായ പൈതൃകം ലോകം മുഴുവൻ അറിയണം. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിൽ കേരളത്തിനും വലിയ പങ്ക് വഹിക്കാനാകും. ഹോം സ്റ്റേകൾക്ക് ഇതിൽ വലിയ പ്രാധാന്യം ലഭിക്കും. ഇത് വനവാസ മേഖലയിലെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഹോം സ്റ്റേകൾ തുടങ്ങാൻ വനിതകൾക്ക് സാമ്പത്തിക സഹായം നൽകും.

തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും. ഇടത് - വലത് മുന്നണികളുടെ ഭരണം നമ്മുടെ തീരദേശത്ത് താമസിക്കുന്ന സഹോദരങ്ങളുടെ ജീവിതം തകർത്ത് തരിപ്പണമാക്കി. അവരെ ബിജെപി രക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിനും അവരുടെ അന്തസും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ ബിജെപി സ്വീകരിക്കും.

വരുന്ന വർഷം റെയിൽവേയുടെ പുനരുജ്ജാവനത്തിനാകും സാക്ഷ്യം വഹിക്കുക. കേരളത്തിൽ ഇനി സ്ലീപ്പർ ഉൾപ്പെടെുള്ള സംവിധാനമുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടുത്തും. ബുള്ളറ്റ് ട്രെയിനുകൾക്ക് വേണ്ടിയുള്ള സർവേ ഉടൻ തന്നെ അടുത്ത മോദി സർക്കാർ ആരംഭിക്കുന്നതാണ്.

WEB DESK
Next Story
Share it