Begin typing your search...

കുട്ടികൾക്ക് വാഹനം നൽകിയാൽ കടുത്ത ശിക്ഷ: വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കുട്ടികൾക്ക് വാഹനം നൽകിയാൽ കടുത്ത ശിക്ഷ: വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എംവിഡി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമം വകുപ്പ് 180, 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസ് വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേണേഴ്സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.

എംവിഡിയുടെ മുന്നറിയിപ്പ് ഇപ്രകാരം

▪️കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാനടപടികള്‍ അറിയാത്തവര്‍ക്കായി മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ

▪️വാഹന ഉടമ/രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25,000 രൂപ പിഴ (എംവി ആക്ട് 199 എ (2)

▪️രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ((എംവി ആക്ട് 199 എ (2)

▪️വാഹനത്തിന്റെ രജിസ്‌ടേഷന്‍ ഒരു വര്‍ഷം വരെ റദ്ദാക്കല്‍ (എംവി ആക്ട് 199 എ (4)

▪️ഇരുപത്തിയഞ്ച് വയസ് വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ്/ലേണേഴ്സ് എടുക്കുന്നതിന് വിലക്ക് (എംവി ആക്ട് 199 എ (5)

▪️ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ (എംവി ആക്ട് 199 എ (6).

WEB DESK
Next Story
Share it