Begin typing your search...

എഐ ക്യാമറ; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

എഐ ക്യാമറ; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോർ വാഹന വകുപ്പ്. പിടികൂടുന്നവർക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസിൽ, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നൽകിയാൽ മോട്ടർ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്.

ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതിൽ നിന്ന് യുടേൺ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് മാത്രമായി അയയ്ക്കാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നം തലപൊക്കുന്നത്. ഏറ്റവും ഒടുവിൽ തീരുമാനിച്ചത് പ്രകാരം കാമറയിൽ പതിഞ്ഞ ഫോട്ടോ പതിച്ച മുന്നറിയിപ്പ് നോട്ടീസ് അയച്ചാൽ, നിയമപ്രകാരം പിഴ ചുമത്തി തുടർനടപടി എടുക്കണം. ഇല്ലെങ്കിൽ, നിയമലംഘനം തെളിവുസഹിതം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന നിയമപ്രശ്നം ഉയർന്നുവരും. ഇതോടെയാണ് ഫോട്ടോ ഒഴിവാക്കി നോട്ടീസ് അയയ്ക്കാനുള്ള തീരുമാനം.

നേരത്തെ, പരിവാഹൻ സോഫ്റ്റ്‍വെയർ വഴി എസ്എംഎസ് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നം കാരണമാണ് ഒഴിവാക്കേണ്ടി വന്നത്. ഒടുവിൽ നോട്ടീസ് അയയ്ക്കാൻ ധാരണയായപ്പോഴാണ് ചെലവ് ആരുവഹിക്കുമെന്ന തർക്കമായത്. ചെലവ് ഗതാഗത വകുപ്പ് ഏറ്റെടുത്തതോടെയാണ് നോട്ടീസ് അയച്ചു തുടങ്ങുന്നത്. അതും നിയമപ്രശ്നങ്ങളിൽ ചുറ്റിത്തിരിയുകയാണ്.

WEB DESK
Next Story
Share it