Begin typing your search...

ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രം; ലൈസൻസ് അടക്കം റദ്ദ് ചെയ്യും, മുന്നറിയിപ്പുമായി എംവിഡി

ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രം; ലൈസൻസ് അടക്കം റദ്ദ് ചെയ്യും, മുന്നറിയിപ്പുമായി എംവിഡി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർ ഏറെയാണ്. മോഡിഫിക്കേഷൻ നടത്തിയും മറ്റു വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പുറമേ, ട്രിപ്പിൾ റൈഡിംഗ് സർക്കസും നിത്യ കാഴ്ചകളാണ്. ഇപ്പോഴിതാ ട്രിപ്പിൾ റൈഡർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.

ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്നാൽ, ഈ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മിക്ക ആളുകളും ബൈക്കിൽ മൂന്ന് പേരെ കയറ്റി യാത്ര ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നത് ഇൻഷുറൻസ് പരിരക്ഷ പ്രതിഷേധിക്കുന്നതിന് കാരണമായേക്കാം.

അതിനാൽ, മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. ട്രിപ്പിൾ റൈഡർമാർക്കുള്ള മുന്നറിയിപ്പ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എംവിഡി പങ്കുവെച്ചിട്ടുണ്ട്.

എംവിഡി കുറിപ്പ്

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുളളൂ. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്ന് പേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

WEB DESK
Next Story
Share it