Begin typing your search...

'കരാർ എങ്ങനെ പുറത്തു പറയും'; വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്ന് എം.വി ഗോവിന്ദൻ

കരാർ എങ്ങനെ പുറത്തു പറയും; വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്ന് എം.വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്നും രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി വാങ്ങിയ പണത്തിനു സേവനം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാർട്ടിയുടെ കണക്കിൽപെടുത്തേണ്ട. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോൾ സിപിഎം നിലപാടെടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാട്. അക്കാര്യത്തിൽ ഒരു മൗനവുമില്ല. ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് പരിപാടി എളയാവൂരിൽ ഉദ്ഘാടനം ചെയ്ത് എം.വി.ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെയാണ് ഇപ്പോൾ മാധ്യമങ്ങളുടെയടക്കം ആക്രമണം. ഇതിന്റെ ശരിയായ വശം വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകാത്തതു പോലെ നടിക്കുകയാണ്. എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങൾക്കു പ്രശ്നമാണ്. മാധ്യമങ്ങൾക്കു കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട്. വലതുപക്ഷ ആശയങ്ങളെയാണു മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. ഇതുപോലെ വേറെ എവിടെയുമില്ല.

സർക്കാരിനെ കടന്നാക്രമിക്കാമെന്ന ധാരണയിൽ നേതാക്കളുടെ മക്കൾക്കു നേരെ ആരോപണം നടത്തുന്ന വ്യത്യസ്തമായ മാർഗമാണു വലതുപക്ഷ മാധ്യമങ്ങളും അവരുടെ കൂട്ടാളികളും സ്വീകരിക്കുന്നത്. പണ്ട് കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നുമായിരുന്നു പത്രത്തിന്റെ തലക്കെട്ട്. ഇപ്പോൾ കോടികൾ വാങ്ങി ഇവന്റ് മാനേജ്മെന്റാണു തലക്കെട്ടുകൾ തീരുമാനിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

WEB DESK
Next Story
Share it