Begin typing your search...

തെറ്റായ പ്രവണത നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ

തെറ്റായ പ്രവണത നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

​ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ മന്ത്രിമാർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നുമുള്ള ​ഗവർണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 'തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല.

​ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല.ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്.' എം വി ​ഗോവിന്ദൻ പറഞ്ഞു. ആർ. എസ്. എസ് ആണ് താനെന്ന് സ്വയം പറഞ്ഞയാളാണ് കേരളത്തിലെ ഗവര്‍ണര്‍ എന്നും അദ്ദേഹം പറഞ്ഞു.

Elizabeth
Next Story
Share it