Begin typing your search...

ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ എം.വി.ഗോവിന്ദൻ

ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ എം.വി.ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവമായ വിമർശനങ്ങളും സ്വയം വിമർശനവും നടത്തിയേ മുന്നോട്ടു പോകാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ അത്തരം സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് വാർത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങൾ ചർച്ച നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

കണ്ണൂർ മോറാഴയിലെ റിസോർട്ടുമായി ബന്ധപ്പട്ട അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. റിസോർട്ടിൽ നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇപി പാർട്ടിയെ ധരിപ്പിച്ചു. 12 വർഷമായി മകൻ ബിസിനസ് ചെയ്യുന്നു, അതിൻറെ വരുമാനമാണ് നിക്ഷേപിച്ചത്. മകൻറെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപമിറക്കിയത്. അത് റിട്ടയർമെൻറ് ആനുകൂല്യമടക്കം ഇതുവരെയുള്ള സമ്പാദ്യമാണ്. ഇരുവർക്കും ഔദ്യോഗിക സ്ഥാനം ഇല്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. ബാക്കി കാര്യങ്ങൾ മിക്കവർക്കും അറിവുള്ളതാണെന്നും ഇപി പറഞ്ഞു. അടുത്ത സംസ്ഥാന സമിതിയിൽ ഇപി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും, തുടർ ചർച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.

Ammu
Next Story
Share it