Begin typing your search...

'പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല, എന്താകുമെന്ന് കാത്തിരുന്ന് കാണുക'; എം.വി ഗോവിന്ദൻ

പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല, എന്താകുമെന്ന് കാത്തിരുന്ന് കാണുക; എം.വി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് പി സരിൻ സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സരിൻ നിലപാട് എടുക്കട്ടെ എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്. സരിൻ നിലപാട് വക്തമാക്കിയ ശേഷം ശേഷം പാർട്ടി നിലപാട് വ്യക്തമാക്കാം. കോൺഗ്രസിലെ പൊട്ടിത്തെറി പി. സരിനിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിൽ നിലവിലെ തർക്കങ്ങളാരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പി സരിൻ രംഗത്തെത്തി. വ്യക്തിതാൽപര്യത്തിന് വേണ്ടി പാലക്കാട് സീറ്റ് വിട്ടുകൊടുക്കരുത് എന്നാണ് പി സരിൻ പ്രതികരിച്ചത്.

WEB DESK
Next Story
Share it