Begin typing your search...

'ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്'; എം.വി ഗോവിന്ദന്‍

ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്; എം.വി ഗോവിന്ദന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസിമൊയ്തിന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കരുവന്നൂർ കേസ് നേരത്തെ അന്വേഷിച്ച് പൂർത്തിയാക്കിയതാണ്., ഒരു പരാമർശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളണ് അദ്ദേഹം. എന്താണ് എസി മൊയ്തീനിൽ നിന്ന് പിടിച്ചെടുത്തത് ?എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നു.ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം. .കേരളത്തിലെത്തിയാൽ പ്രതിപക്ഷത്തിന് ഇഡി ശരിയാണ്. അവര്‍ക്കെതിര വരുമ്പോൾ തെറ്റാണെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പായപ്പോ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്.കേന്ദ്ര ഏജൻസികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു.യുഡിഎഫ് ആദ്യം കരുതിയ പോലെ മത്സരം പോലും ഇല്ലാതെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പോകില്ല.ഈസി വാക്കോവർ അല്ല. സഹതാപ തരംഗത്തിൽ വിജയം നേടാമെന്നായിരുന്നു യുഡിഎഫ് കരുതിയത് അത് നടക്കില്ലെന്ന് അവർക്ക് മനസിലായി.ജെയ്ക് കഴിഞ്ഞ തവണത്തേക്കാൾ കുറെ കൂടി മികച്ച നിലയിൽ മത്സര രംഗത്തുണ്ട്.

പുതുപ്പള്ളിയിൽ നടക്കുന്നത് വികസന സംവാദമാണ്.പുതുപ്പള്ളിയിലെ സമരം ഇപ്പോൾ വികസനത്തെ ചൊല്ലിയാണ്.എന്ത് കൊണ്ട് മറ്റ് മണ്ഡലങ്ങളിലെ വികസനത്തിന് ഒപ്പമെത്താൻ കഴിഞ്ഞില്ലെന്നത് വലിയ ചർച്ചയാണ്. ആറ് പഞ്ചായത്തിൽ കൂടി മുഖ്യമന്ത്രി എത്തുമെന്നും അദ്ദേഹം അറിയിച്ചു.തെരഞ്ഞെടുപ്പായപ്പോ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്.കേന്ദ്ര ഏജൻസികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നുവെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.

WEB DESK
Next Story
Share it