Begin typing your search...

ഐഐംഡി നല്‍കിയ മുന്നറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം; പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി:  മുരളീധരന്‍

ഐഐംഡി നല്‍കിയ മുന്നറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം; പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി:  മുരളീധരന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐ.ഐം.ഡി നല്‍കിയ മുന്നിറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. 'ജൂലൈ 18നും 25നും ഐ.ഐം.ഡി നല്‍കിയ മുന്നിറിയിപ്പില്‍ ഭൂപടമടക്കം നല്‍കിയിട്ടുണ്ട്. അത് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം' അദ്ദേഹം പറഞ്ഞു

വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് മനസിലായിട്ടില്ല. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം ഈ വിഷയത്തില്‍ ഉറപ്പാക്കാനാണെങ്കില്‍ അതുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ബാധിക്കപ്പെട്ടവര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത്' മുരളീധരന്‍ ചോദിച്ചു.

WEB DESK
Next Story
Share it