Begin typing your search...

മുല്ലപ്പെരിയാർ അണക്കെട്ട് ; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷാ അതോറിറ്റി വിഷയത്തിൽ ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാർ അണക്കെട്ട് ; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷാ അതോറിറ്റി വിഷയത്തിൽ ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഡൽഹിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാൻ മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടും. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം.ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ഇടപെടലോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാറ്റം ഉണ്ടാകും. പുതിയ ഡാം നിര്‍മിക്കാൻ എന്‍ഡിഎസ്എ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

WEB DESK
Next Story
Share it