Begin typing your search...

മുകേഷ് രാജി വെക്കണം , നിലപാടിൽ മാറ്റമില്ല ; തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുകേഷ് രാജി വെക്കണം , നിലപാടിൽ മാറ്റമില്ല ; തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഐഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സി.പി.ഐ.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷ​ത്തിനുള്ളതെന്നും സതീശൻ പറഞ്ഞു.

നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പി.ഐ.എം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിൽ ആക്ഷേപം ഉയർന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാൽ സിപിഐഎം അതു ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മറ്റി റിപോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ​ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു.റിപ്പോർട്ട് വായിച്ച് സിനിമാ നയരൂപീകരണം നടത്തണമെന്നാണ് സർക്കാർ എട്ട് അംഗങ്ങൾക്കും നൽകിയ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

കാഫിർ സ്ക്രീൻ ഷോട്ടിൽ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും സതീശൻ പറഞ്ഞു. സി.പി.ഐ.എമ്മിൻ്റെ സമുന്നതരായ നേതാക്കൾക്ക് മതസ്പർദ്ധയുണ്ടാക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ട്. സർക്കാർ സ്വന്തക്കാരെ രക്ഷിക്കുകയാണ്.വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.കുറേക്കൂടി വേഗത പുനരധിവാസ പ്രവർത്തനൾക്ക് വേണം.വി.ഡി സതീശൻ പറഞ്ഞു.

WEB DESK
Next Story
Share it