Begin typing your search...

മുകേഷിന്റെ വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്; രാജിവെക്കണമെന്ന് ആവശ്യം

മുകേഷിന്റെ വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്; രാജിവെക്കണമെന്ന് ആവശ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിൻറെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോർച്ചയുടെ നേതൃത്വത്തിലും മഹിളാ കോൺഗ്രസിൻറെയും നേതൃത്വത്തിൽ മാർച്ച് നടത്തി. ആദ്യം യുവ മോർച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. നടനായ മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നു.

നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീർ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. യുവമോർച്ച പ്രതിഷേധത്തിനുശേഷം മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ റാലിയുമായി എത്തി.

ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ശക്തമായ പ്രതിഷേധിച്ചു. കൊല്ലത്തിൻറെ നാണം കെട്ട എംഎൽഎ രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. തുടർന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ മുകേഷിൻറെ കോലം കത്തിച്ചു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

WEB DESK
Next Story
Share it