Begin typing your search...
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട മുബീന വോട്ട് രേഖപ്പെടുത്തി
വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടയിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ മുബീനയും വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പമാണ് മുബീന വോട്ട് ചെയ്യാനെത്തിയത്. പരിക്കേറ്റ മുബീന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചാണ് ബൂത്തിലേക്കെത്തിയത്. നാട്ടുകാരെ കാണാനും വോട്ടു ചെയ്യാനും വേണ്ടിയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് പറഞ്ഞ മുബീന അതിവൈകാരികമായാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
Next Story