Begin typing your search...

സിദ്ധാര്‍ഥന്റെ മരണം: വയനാട് വെറ്റിനറി സര്‍വകലാശാലാ മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

സിദ്ധാര്‍ഥന്റെ മരണം: വയനാട് വെറ്റിനറി സര്‍വകലാശാലാ മാര്‍ച്ചില്‍ സംഘര്‍ഷം,  പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകള്‍ നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസുക്കാര്‍ വളഞ്ഞിട്ട് തല്ലി. പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ മുകളില്‍ കയറുകയും ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ജല പീരംഗി പ്രയോഗിച്ചു. സര്‍വകലാശാലയില്‍ വലിയൊരു പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. എം.എസ്.എഫ് ആണ് ആദ്യം മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് മറ്റ് സംഘടനകളുടെ മാര്‍ച്ച് നടക്കുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മൂന്ന് തവണയാണ് കണ്ണീർ വാതകം പ്രയോഗിച്ചത് .

സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. കേരളമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നിരാഹാര സമരമടക്കം നടത്തുന്നുണ്ട്. സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ വന്‍ പ്രതിഷേധം യുവജന സംഘനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം കോ​ള​ജിലേക്ക് വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പൊലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ ഇരുവശത്തുമായി കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു.പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. എം.എസ്.എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തി. ദേശീയപാത വഴിയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിൽ സ്ഥലം എം.എൽ.എയുടെ അഭ്യർഥനെ തുടർന്ന് ഉപരോധം താൽകാലികമായി പിൻവലിച്ചു.

WEB DESK
Next Story
Share it